ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ, കുമരകം സ്വദേശിനിക്ക് ദാരുണാന്ത്യം. കുമരകം കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. തീക്കോയി വേലത്തുശേരിക്ക് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.
അവധി ആഘോഷത്തിനായി 12 അംഗ സംഘമാണ് ബുധനാഴ്‌ച വാഗമണ്ണിൽ എത്തിയത് . തിരികെ പോകും വഴിയായിരുന്നു അപകടം. ഇറക്കം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ട്രാവലർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹനത്തിനും മതിലിനും ഇടയിൽ പെട്ടാണ് ധന്യ മരിച്ചത്.
അപകട വിവരം അറിഞ്ഞ ഉടനെ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും ടീം എമർജൻസിയും നന്മക്കൂട്ടം അംഗങ്ങളും ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ ആംബുലൻസിൽ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.