പ്രാദേശികം

ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സ്കൂളും പരിസരവും ശുചീകരിച്ചു

ഈരാറ്റുപേട്ട: ജൂൺ രണ്ടിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട ഗവ. മുസ്‍ലിം എൽ.പി സ്കൂളും പരിസരവും എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ശുചീകരണം നടത്തി.

എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ആർ. രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ അമീൻ കെ.ഇ, മുനിസിപ്പൽ പ്രസിഡൻറ് മുബാറക്ക് വി കബിസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി