പ്രാദേശികം

DAPL സെക്രട്ടേറിയറ്റ് മാർച്ച് സെപ്റ്റംബർ 18-ന് തിരുവനന്തപുരത്ത്

കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭിന്നശേഷി സംഘടനയായ ഡി.എ.പി.എൽ (DAPL) സെപ്റ്റംബർ 18-ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി നടക്കുന്ന ഈ സമരത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള ഭിന്നശേഷിക്കാരും കുടുംബാംഗങ്ങളും സജീവമായി പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. 


ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദീർഘകാലമായി സർക്കാരിന്റെ പരിഗണനയിലുള്ള വിവിധ വിഷയങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് ഡി.എ.പി.എൽ ഈ സമരം നടത്തുന്നത്. ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവർക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി ആവശ്യങ്ങൾ മാർച്ചിൽ ഉന്നയിക്കും.

മാർച്ച് വിജയിപ്പിക്കുന്നതിനായി കോട്ടയം ജില്ലാ കമ്മിറ്റി വിപുലമായ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുന്നുംപുറത്ത്, സെക്രട്ടറി സാദിഖ് കാട്ടാമല, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഷറഫ് കുന്നംപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. അനസ് മുണ്ടക്കപറമ്പിൽ, സക്കീർ എസ്.ആർ.കെ., നൗഷാദ് ഇടക്കുന്നം, ഷരീഫ് കാടാപുരം, കരുണൻ തീക്കോയി തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

ഈ സമരം ഭിന്നശേഷി സമൂഹത്തിന്റെ അവകാശപ്പോരാട്ടത്തിലെ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കുമെന്ന് ഡി.എ.പി.എൽ ഭാരവാഹികൾ വ്യക്തമാക്കി.