കോട്ടയം.അധികാരങ്ങളിൽ അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങളുടെ അവകാശമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.എം.എൽ.എ.മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) 37-മത് ജന്മദിന സമ്മേളത്തിന്റെ പ്രചാരണാർഥം കോട്ടയത്ത് സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് പ്രൊ.(ഡോ).പി.നസീർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അസിം ഷാ റാവുത്തർ അധ്യക്ഷത വഹിച്ചു. മെക്കാ മീംസ് ഡയറക്ടർ പ്രൊ. എ എം.റഷീദ്,സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ജാഫർ, ജില്ലാ സെക്രട്ടറി ശുഐബ്, വൈസ് പ്രസിഡന്റ് പി.പി.എം. നൗഷാദ്,ട്രഷറർ എം.എഫ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.









