ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശംകേരളത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുൾപ്പെടെ പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലും ആണ് പരിശോധന നടക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു.
ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു









