ഈരാറ്റുപേട്ട.നിരന്തരം വർഗീയ വിഷം ചീറ്റി സാമുദായിക ദ്രുവീകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന പി.സി.ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു എന്നത് അങ്ങേയറ്റം സന്തോഷകരവും , നാടിൻറെ മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതുമാണന്ന് ഈരാറ്റുപേട്ട മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു . .
രാജ്യത്തിന്റെ നിയമ വ്യസ്ഥയെയും പോലീസ് നെയും വെല്ലിവിളിച്ചു കൊണ്ട് മുന്നോട്ടുപോയി കൊണ്ടിരിക്കുന്ന അഹങ്കാരത്തിന്റെ ആൾരൂപത്തിനേറ്റ തിരിച്ചടി ഇത്തരം വർഗീയ വാദികൾക്കും , വിധ്വേഷ പ്രചാരകർക്കുമുള്ള താക്കീതു കൂടിയാണ്. ഇതിനായി നിയമപരമായി പോരാടിയ മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രവർത്തനം ഏറ്റവും അഭിനന്ദീയമാണ് . ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങൾക്കും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളുടെയും , സംഘടനകളുടെയും കൂട്ടായ്മയായ ഇ എം സി സി യുടെ പൂർണ പിന്തുണ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു









