പ്രാദേശികം

ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി. സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം നാളെ

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി വിദ്യലയമായ ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ. പി സ്കൂൾ ഇനി മുതൽ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ. ഡിജിറ്റൽ സ്കൂളിൻ്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൾഖാദർ നാളെ ചൊവ്വ രാവിലെ 10.30 ന് നിർവ്വഹിക്കും.

പ്രീ പ്രൈമറി ഉൾപ്പെടെ 26 ക്ലാസ്സ് റൂമുകൾ ആണ് ഡിജിറ്റൽ ക്ലാസ്സ് റൂമുകളായി മാറുന്നത്. ഈ മഹത്തായ കർമ്മത്തിന് സാക്ഷിയാകാൻ ഏവരെയും നാളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നുവെന്ന്ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് അറിയിച്ചു. എഇഒ ശ്രീമതി ഷംല ബീവി സി.എം, ബിപിസി ബിൻസ് ജോസഫ് , പിടിഎ പ്രസിഡൻ്റ് കെ.എൻ ഹുസ്സൈൻ, യോഗത്തിൽ പങ്കെടുക്കും.