കോട്ടയം

ഈരാറ്റുപേട്ട നഗരസഭയിൽ ഡയപ്പർ മാലിന്യം സംസ്കരിക്കാൻ സംവിധാനം

ഈരാറ്റുപേട്ട: ആക്രി ആപ്പുമായി നഗരസഭ കൈകോർത്ത്, സാനിറ്ററി പാഡുകൾ, ബേബി ഡയപ്പറുകൾ, യൂറിൻ ബാഗുകൾ, ട്യൂബുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസിങ് കോട്ടൺ, മരുന്നുകൾ, ഗ്ലൗസുകൾ, മാസ്കുകൾ തുടങ്ങിയ മാലിന്യം സംസ്കരിക്കാൻ നഗരസഭയിൽ സംവിധാനമായി. ഇതിനായി സംസ്ഥാന മാലിന്യ നിർമ്മാർജ്ജന രംഗത്ത് സുസ്ഥിരമായി പ്രവർത്തിക്കുന്ന അക്രി ആപ്പുമായി നഗരസഭ കൈകോർക്കുന്നു.

ശുചിത്വ മിഷൻ അംഗീകൃത ഗാർഹിക സാനിറ്ററി മാലിന്യം ശേഖരിക്കുന്ന സ്ഥാപനമാണ് ആക്രി ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡ്. അടുത്ത ദിവസം മുതൽ നഗരസഭ പ്രദേശത്ത് ഇത്തരത്തിലുള്ള മാലിന്യ ശേഖരങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏജൻസി ആരംഭിക്കുമെന്ന്, ക്ലിൻ സിറ്റി മാനേജർ ടി. രാജൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിശ്വൻ പി.എസ് എന്നിവർ അറിയിച്ചു.

ടോൾ ഫ്രീ നമ്പറായ

0803140504 ലോ വാട്സപ്പ് നമ്പറായ 7591911110 ലോ ബന്ധപ്പെട്ടാൽ ഏജൻസി വീടുകളിൽ എത്തി ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കും. തുടർന്ന് അമ്പലമുകളിലുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പ്ലാന്റിലെത്തിച്ച് സംസ്കരിക്കും. ഡയപ്പർ മാലിന്യ ശേഖരണത്തിനെത്തുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമം നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നിർവ്വഹിക്കും, ചടങ്ങിന് വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ അധ്യക്ഷത വഹിക്കും, ആരോഗ്യ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ സ്വാഗതമാശംസിക്കും. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗസിലർമാർ എന്നിവർ സംബന്ധിക്കും.