ഈരാറ്റുപേട്ട .മത നിരപേക്ഷ ജനാധിപത്യ ഭാരതത്തിൽ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികമായ അവകാശങ്ങൾ കവർന്നെടുക്കുന്ന ഏകാധിപത്യ പ്രവണതകളെ ചെറുത്തു തോൽപിക്കാൻ മുഴുവൻ രാജ്യ സ്‌നേഹികളും ഐക്യപ്പെടണമെന്ന് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രസ്‌താവിച്ചു.
സംഘടനയുടെ കോട്ടയം ജില്ലാ പ്രവർത്തക കൺവൻഷൻ ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് അബ്‌ദുനാസർ മൗലവി അദ്ധ്യക്ഷത വഹിച്ചു.
ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡൻ്റ് മുഹമ്മദ് സക്കീർ,സി.എ.മൂസാ മൗലവി,മുഹമ്മദ് നദീർ മൗലവി,പാങ്ങോട് ഖമറുദ്ദീൻ മൗലവി,അഫ്സാർ പുള്ളോലിൽ, മുഹമ്മദ് സാലിഹ്, അഷറഫ് മൗലവി കൗസരി,സുബൈർ മൗലവി,അബ്ദുൽ സലാം മൗലവി,നൗഫൽ ബാഖവി, അനസ് മൗലവി ,പാറത്തോട് നാസർ മൗലവി തുടങ്ങിയവർ സംസാരിച്ചു









