കോട്ടയം

പാലായിൽ നായയെ വെടിവെച്ചു കൊന്ന കേസ്..മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

പാലാ/പൂവരണി: അയൽവാസിയുടെ നായയെ പിടികൂടി വെടിവെച്ചു കൊല്ലുകയും കുഴിച്ചിടുകയും ചെയ്ത കേസിൽ നായയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. നവംബർ 12 ന് രാത്രിയാണ് സംഭവം ഉണ്ടായത്.പൂ വരണി സ്വദേശി പഞ്ഞിമരം ജോർജ് എന്നയാളുടെ പരാതിയിൽ അയൽവാസിയായ മുണ്ടാട്ട് ചുണ്ടയിൽ സെബി മാത്യു ജെയ്സ്സ് എന്നയാളുടെ പേരിലാണ് പാലാ പോലീസ് കേസെടുത്തത്.കേസിനാധാരമായ സംഭവം ഇങ്ങനെ:

ജോർജിന്റെ നായയെ നവംബർ 12ന് പകൽ സമയത്ത് പിടികൂടി തൻറെ വീട്ടിൽ പൂട്ടിയിടുകയും രാത്രി അതിനെ വെടിവെച്ചുകൊന്നു സ്വന്തം പറമ്പിൽ കുഴിച്ചിടുകയുമായിരുന്നു.അതിനുശേഷം നായയുടെ ഉടമയായ ജോർജിനെ ഫോണിൽ വിളിച്ച് നായയെ വെടിവെച്ചുകൊന്നു എന്നുള്ള വിവരം സെബി അറിയിക്കുകയും ചെയ്തു.നായയെ വെടിവെച്ച് കൊന്ന സെബി ഇതിനുമുൻപും കേസുകളിൽ പ്രതിയാണ്.ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം നിയമനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ തോക്കിന്റെ ലൈസൻസ് റദ്ദ് ചെയ്യുകയും മൃഗങ്ങൾക്കെതിരായ ക്രൂരതയ്ക്ക് കേസെടുക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.