പ്രാദേശികം

10 ശതമാനം ലാഭവിഹിതവുമായി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് പൂഞ്ഞാർ

പൂഞ്ഞാർ: കേരളത്തിലെ അഞ്ച് മുൻനിര അർബൻ ബാങ്കുക ളുടെ ശ്രേണിയിലുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യലി സൗണ്ട് ആൻ്റ് -വെൽ മാനേജ്‌ഡ് ബാങ്ക് പദവി കരസ്ഥമാക്കിയ തിനൊപ്പം ഓഹരിയുടമകൾക്ക് 10 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചുകൊണ്ട് സാമ്പത്തിക സുസ്ഥിരതയും പ്രവർത്തനമികവും തെളിയിച്ചു.

കേരളത്തിലെ സഹകരണ മേഖല കടുത്ത പ്രതിസന്ധികളിലുടെ കടന്നു പോകുന്ന ഈ കാലയളവിൽ ആർ.ബി.ഐ മാനദണ്ഡമായ മൂന്ന് ശതമാനം നെറ്റ് എൻ.പി.എ എന്നത് 'ഒരു ശതമാനം നെറ്റ് എൻ.പി.എ എന്ന സ്വപ്‌പ്ന സമാന നേട്ടത്തിലേക്ക് എത്തുവാൻ സാധിച്ചത് ഭരണസമിതി യംഗങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ കഠിന പ്രയത്നത്തിന്റെ ഫലമാണ്.

  • ദശാബ്ദങ്ങളോളം തുടർച്ചയായി ലാഭത്തിൽ തന്നെ പ്രവർത്തിച്ചുവരുന്ന ബാങ്കിലെ ഓഹരിയുടമകൾക്ക് സെപ്റ്റംബർ ഒന്ന് മുതൽ ലാഭവിഹിതം ശാഖകളിൽ നിന്നും കൈപ്പറ്റാവുന്നതാണ്.
  • കോട്ടയം ജില്ലയിൽ ഏറ്റവുമധികം കുടുംബശ്രീവായ്‌പകൾ നൽകി വരുന്ന ബാങ്കിൽ മൊബൈൽ ബാങ്കിംഗ്, ഗൂഗിൾ പേ ഉൾപ്പെടെയുള്ള സേവനങ്ങൾ നവംബർ മാസത്തോടെ ആരംഭിക്കുന്നതാണ്.