കോട്ടയം

ഇടമറുക് വനിത ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2024-25, 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച വനിത ഫിറ്റ്നസ് സെന്റർ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റോ ജോസിന്റെ നിർദേശപ്രകാരം പണിപൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന വനിത ഫിറ്റ്നസ് സെന്ററിൽ പ്രമേഹം, പ്രഷർ, പക്ഷാഘാതം, തുടങ്ങിയ ജിവിതശൈലി രോഗങ്ങൾ മൂലം ഉണ്ടാകുന്ന ശാരീരിക ബലക്ഷയങ്ങൾ പരിഹരിക്കുന്നതിനും രോഗങ്ങൾ വരാതിരിക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നതിന് ആവശ്യമുള്ള ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കൈലാസം പ്രോഗ്രസ്സീവ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് കുട്ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷൈനി ജോസ്, ജെറ്റോ ജോസ് (ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ), സാജൻ എ (സെക്രട്ടറി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, അനൂപ് കെ കുമാർ (സി.പി.എം ലോക്കൽ സെക്രട്ടറി), ടി.ജെ ബഞ്ചമിൻ (കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്), ഷാജി ജോസഫ് (സി.പി.ഐ ലോക്കൽ സെക്രട്ടറി), ടിറ്റോ ടി മാത്യു (കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ്), അരുൺദേവ്, മാത്യു ജോസഫ്, വിജയകുമാർ, റോയി ജോൺ പിണക്കാട്ട് (പ്രോഗ്രസ്സീവ് ലൈബ്രറി സെക്രട്ടറി) തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. പ്രോഗ്രസ്സീവ് ലൈബ്രറി മ്യൂസിക് ക്ലബ്ബ് അംഗങ്ങളുടെ ഗാനമേളയും ഉണ്ടായിരുന്നു.