പ്രാദേശികം

എഫക്ട് വാർഷികവും റിപ്പബ്ലിക് ദിനാഘോഷവും നഗരസഭ ചെയർമാൻ അഡ്വ.വി.പി നാസർ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട ; എംപ്ലോയീസ് ഫോറം ഫോർ എഡ്യുക്കേഷൻ കൾച്ചർ ആൻഡ് ട്രെയ്നിംഗ് ( എഫക്റ്റ് ) ഈരാറ്റുപേട്ടയുടെ 7-മത് വാർഷികവും റിപ്പബ്ലിക് ദിനാഘോഷവും വിപുലമായ പരിപാടികളോടെ നടന്നു .പരിപാടിയുടെ ഉദ്ഘാടനവും പ്രതിഭാ പുരസ്കാര വിതരണവും ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷൻ അഡ്വ.വി.പി നാസർ നിർവ്വഹിച്ചു .എഫക്ട് ചെയർമാൻ വി.ടി ഹബീബ് അദ്ധ്യക്ഷനായിരുന്നു .

എസ് ഐ ആർ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തത്തിലൂടെ നിസ്വാർത്ഥ സേവനം ചെയ്ത അംഗങ്ങളെ ആദരിച്ചു .സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നിലധികം എ ഗ്രേഡ് കരസ്ഥമാക്കിയ പ്രതിഭകൾക്ക് പുരസ്കാരം വിതരണം ചെയ്തു . മസ്ജിദുൽ ഹുദാ ഇമാം തൽഹ നദ് വി റിപ്പബ്ലിക് ദിന സന്ദേശം നൽകി .താഹ കറുകാഞ്ചേരിൽ ,വി .ഇ മുഹമ്മദ് നദീർ ,മുജീബ് മൗലവി ,അനസ് പി.കെ ,മുഹ്സിൻ പി.എം ,സാദിക് പി എ ,ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു .