ഈരാറ്റുപേട്ട: പുതിയതായി സംസ്ഥാനത്ത് 140 കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറക്കിയപ്പോൾ ഈരാറ്റുപേട്ടയ്ക്ക് ഒരു ബസ് പോലും അനുവദിച്ചിട്ടില്ല. കോട്ടയം ജില്ലയിൽ ഏറ്റവും അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഡിപ്പോയായി ഈരാറ്റുപേട്ട മാറിയിരിക്കുകയാണ്.
കോവിഡിനു മുമ്പ് 60 ലധികം സർവ്വീസുകൾ ഉണ്ടായിരുന്ന ഈ ഡിപ്പോയിൽ വിവിധ കാരണങ്ങൾ പറഞ്ഞ് നിരവധി സർവ്വീസുകളാണ് പിൻവലിച്ചത്. ഇപ്പോൾ 36 സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. ഈരാറ്റുപേട്ട ഡിപ്പോയോടുള്ള അവഗണനക്കെതിരെ വിവിധ കക്ഷികൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും അധികാരികളുടെ അവഗണന തുടർന്നുകൊണ്ടേയിരിക്കുകയാണ്.പാലാ ഡിപ്പോയ്ക്ക് ഫാസ്റ്റ് പാസഞ്ചറായി ഓടാൻ രണ്ട് ബസുകൾ പുതുതായി അനുവദിച്ചുകിട്ടിയിട്ടുണ്ട്.









