ഈരാറ്റുപേട്ട: പുതുപ്പള്ളി മഖാം ഉറൂസ് നാളെ വിവിധ പരിപാടികളോടെ നടത്തും. പണ്ഡിതന്മാർ, മഹല്ല് ഭാരവാഹികൾ , മഖാം കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. സുബഹി നമസ്കാരാനന്തരം മഖാമിൽ കൂട്ട സിയാറത്ത് നടക്കും. 8 മണി മുതൽ മൗലിദ് പാരായണത്തിന് വി.പി. അബ്ദുൽ ഹമീദ് മൗലവി നേതൃത്വം നൽകും. 9 മണി മുതൽ ദിക്ർ മജ്‌ലിസ്സ്, 11 മണി മുതൽ പ്രഭാഷണം, ദുആ മജ്‌ലിസ്സ്, 12 മണിക്ക് അന്നദാനം എന്നീ പരിപാടികളും ഉണ്ടാകും.









