ഈരാറ്റുപേട്ട ഹയാത്തൂദ്ധീൻ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിങ്, റെഡ്ക്രോസ്സ് യൂണിറ്റുകൾ ഉത്ഘാടനം ചെയ്തു പാലാ ഡി വൈ എസ് പി കെ സധൻ കേഡറ്റുകൾക്ക് സ്‌കാർഫ് അണിയിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു, ശാദി മഹൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൗട്ട് ആൻഡ് ഗൈഡിങ് ഇൻവെസ്സിചർ സെർമണി ഡി വൈ എസ് പി നിർവ്വഹിച്ചു
ഏത് മേഖലയിലും ശോഭനമായ ഭാവി നിങ്ങളുടെ അച്ചടക്കങ്ങളിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സ്കൗട്ട് ആൻഡ് ഗൈഡിങ് ജില്ലാ സെക്രട്ടറി എ ജയൻ, മുഹ്‌യുദ്ധീൻ പള്ളി പ്രസിഡന്റ് അഫ്സറുദ്ധീൻ, സ്കൂൾ മാനേജർ ബഷീർ തൈതോട്ടം എന്നിവർ സംവധിച്ചു.









