കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായി സി.പി.ഐ. നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി. കടുവാമൂഴിയിൽ നിന്നാരംഭിച്ച ജാഥ ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. ബാബു കെ. ജോർജ്, പി.കെ. ഷാജകുമാർ, ഇ.കെ. മുജീബ് എന്നിവർ പ്രസംഗിച്ചു. കെ.ഐ. നൗഷാദ് ക്യാപ്റ്റനായും ഷമ്മാസ് ലത്തിഫ് വൈസ് ക്യാപ്റ്റനും കെ.എസ്. നൗഷാദ് ഡയറക്ടറുമായ ജാഥയുടെ
സമാപനയോഗം ഈരാറ്റുപേട്ടയിൽ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വി.കെ. സന്തോഷ് കുമാർ, ബാബു കെ. ജോർജ്, എം.ജി. ശേഖരൻ എന്നിവർ പ്രസംഗിച്ചു. എം.എം. മനാഫ്, നാസറുദ്ദിൻ, സക്കിർ ഹുസൈൻ, നൗഫൽ ഖാൻ, ആരിഫ്, മുഹമ്മദ് ഹാഷിം, ഹാരിസ്, അജ്മൽ, ടി.കെ. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.









