റേഷൻ കടകളിൽ ഒരു മാസത്തേക്ക് പരാതി പെട്ടി. സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. കാർഡ് ശുദ്ധീകരണമാണ് പ്രധാന ലക്ഷ്യം. കാർഡ് ഉടമകൾക്ക് നേരിട്ടു റേഷൻ കടകളിൽ എത്തി കാർഡ് ശുദ്ധീകരിക്കാം. കാർഡ് ഉടമകൾക്ക് ഇതിലൂടെ പണച്ചിലവ് ഇല്ലാതാകും. റേഷൻ കടകളിലെ മറ്റു പരാതികളും ഇതിൽ നിക്ഷേപിക്കാം. ഈ സംവിധാനം വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ടാകും.തെളിമ 2024 എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിൽ തെറ്റുകൾ തിരുത്താം. അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണനാ / എഎവൈ കാർഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം. എൽപിജി, വൈദ്യുതി കണക്ഷൻ ചേർക്കാം. മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ നിക്ഷേപിച്ചാൽ മതി.
കേരളം