പ്രാദേശികം

ഈരാറ്റുപേട്ടയിൽ നിന്നുള്ള ഹാജിമാർക്ക് യാത്രയയപ്പ്

ഈരാറ്റുപേട്ട: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി കേരളത്തിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർക്കായി മൂന്ന് ഹജ്ജ് ക്യാമ്പിലും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം മുഹമ്മദ് സക്കീർ അറിയിച്ചു.ഈരാറ്റുപേട്ട നൈനാർ മസ്‌ജിദിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാജിമാരുടെ ആദ്യസംഘം മേയ് 10ന് കരിപ്പൂ ർ വിമാനത്താവളം വഴി യാത്ര തിരിക്കും. 11ന് കണ്ണൂർ നിന്നും 16 ന് നെടുമ്പാശ്ശേരിയിൽ നിന്നും തീർഥാടകർ പുറപ്പെടൽ ആരംഭിക്കും. മേയ് 30 ന് മുമ്പായി സംസ്ഥാനത്ത് നിന്നുള്ള 16000 ഹാജിമാരും മക്കയിൽ എത്തും.

മേയ് ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ നിർവഹിക്കും. കണ്ണൂർ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നടത്തുമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.ഇമാം അഷറഫ് മൗലവി അൽ കൗസരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അബ്ദുൽ വഹാബ്, വി.പി. മജീദ്, അഡ്വ. സലീം എ.എസ്, മാഹിൻ കുറുമുളംതടം, സഅദുദ്ദീൻ മൗലവി, വി.കെ. താജുദ്ദീൻ, വി.ടി. ഹബീബ് എന്നിവർ സംസാരിച്ചു.