ഈരാറ്റുപേട്ട : ഫൈൻ ആർട്ട് സ് ക്ലബ്ബ് ഈരാറ്റുപേട്ട (FACE) രാജ്യത്തിൻ്റെ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ 8 മണിക്ക് ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റ് പരിസരത്ത് പ്രസിഡൻ്റ് ശ്രീ. കെ. പി. എ. നടയ്ക്കൽ പതാക ഉയർത്തി.ഈരാറ്റുപേട്ടയിലെ പ്രഗത്ഭ കവയിത്രി ശ്രീമതി. മേരികുട്ടി കുര്യാക്കോസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി.തുടർന്ന് ഫെയ്സ് ഓഫീസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഫെയ്സ് സാഹിത്യ വേദി പ്രസിഡൻ്റും, പ്രമുഖ ചരിത്രകാരനുമായ ശ്രീ. കെ.എം.ജാഫർ അദ്ധ്യക്ഷനായിരുന്നു.ഡയറക്ടർ ശ്രീ. സക്കീർ താപി സമ്മേളനം ഉദ്ഘാടനം ചെയ്തു.
തുടർന്ന് മൺമറഞ്ഞ ഫെയ്സ് പ്രവർത്തകരായിരുന്ന എം.ഇ. നാസർ,സുദേവ് സ്വം എന്നിവരുടെ ഫോട്ടോകൾ ഫെയ്സിൻ്റെ ഫൗണ്ടർമാരിൽ ഒരാളും, ഫെയ്സ് പ്രവാസി വിംഗിൻ്റെ ഓർഗനൈസറുമായശ്രീ. റഊഫ് കെ. മുഹമ്മദ് അനാച്ഛാദനം ചെയ്തു.മൺമറഞ്ഞുപോയ ഫെയ്സ് അംഗങ്ങളെ അനുസ്മരിച്ചു കൊണ്ട് ജനറൽ സെക്രട്ടറി ശ്രീ. ഹാഷിം ലബ്ബ മുഖ്യപ്രഭാഷണം നടത്തി.ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രസിഡൻ്റ് ശ്രീ. കെ.പി.എ. നടയ്ക്കൽ, ട്രഷറർ തസ്നീം കെ. മുഹമ്മദ്, വൈസ് പ്രസിഡൻ്റുമാരായ റഫീഖ് പട്ടരുപറമ്പിൽ, പുഷ്പ സജീവൻ, വിമൻസ് വിംഗ് പ്രസിഡൻ്റ് മൃദുല നിഷാന്ത്, മ്യൂസിക് ക്ലബ്ബ് പ്രസിഡൻ്റ് കെ. ഐ. റാസിഖ് എന്നിവർ സംസാരിച്ചു.സാഹിത്യ വേദി ജനറൽ സെക്രട്ടറി ശ്രീ.പി.പി.എം. നൗഷാദ് സ്വാഗതവും, സെക്രട്ടറി ശ്രീമതി. താഹിറ താഹ നന്ദിയും പറഞ്ഞു.









