ഉച്ചയക്ക് നാവിലൂറും രുചിയില്‍ ഫിഷ് മോളി വീട്ടില്‍ ഉണ്ടാക്കിയാലോ…
ആവശ്യമായ ചേരുവകള്‍
മീന്‍ – അര കിലോ
മഞ്ഞള്‍ പൊടി – ഒരു സ്പൂണ്‍
കുരുമുളക് പൊടി – അര സ്പൂണ്‍
നാരങ്ങാനീര് – ഒരു സ്പൂണ്‍
ഉപ്പ് – പാകത്തിന്
മീനില്‍ ഇവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക .
ALSO READ:“അയാൾ വീണത് എന്റെ കാലിലല്ല, അംബേദ്കറുടെ കാലിലാണ്”; ഞെട്ടിച്ച അനുഭവം പങ്കുവച്ച് മമ്മൂട്ടി
സവാള :- രണ്ടു :- നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി :- അരിഞ്ഞത് :- മൂന്നു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് :- ഒരു തുടം
പച്ച മുളക് :- മൂന്നെണ്ണം :- നീളത്തില്‍ അരിഞ്ഞത്
തക്കാളി :- ഒരു വലുത് :- നീളത്തില്‍ അരിഞ്ഞത്
ഏലയ്ക്ക :- ഒന്നിന്റെ പകുതി
കറുവാപട്ട :- ഒരു ചെറിയ കഷ്ണം
തേങ്ങാപാല്‍ :- രണ്ടാംപാല്‍ :- ഒന്നര കപ്പ്
ഒന്നാം പാല്‍ : അരകപ്പ്
എണ്ണ :- ഒരു സ്പൂണ്‍
കറിവേപ്പില :- രണ്ട് തണ്ട്
ചേരുവകള്‍
എണ്ണ ചൂടാക്കി കറിവേപ്പില ഒന്ന് വാട്ടുക.
ഇനി ഏലയ്ക്കായും കറുവാപട്ടയും മൂപ്പിച്ച ശേഷം ഇഞ്ചീം പച്ചമുളകും വെളുത്തുള്ളീം വാട്ടുക. മീന്‍ ചെറുതായി ഒന്ന് വറുക്കുക. ഒരു രണ്ട് മിനുട്ട് മതി .
ഇനി ഇതില്‍ പൊടികള്‍ ചേര്‍ത്ത് ഇളക്കിയ ശേഷം സവാള ചേര്‍ക്കുക.
നന്നായി ഒന്ന് ഇളക്കിയ ശേഷം രണ്ടാം പാല്‍ ഒഴിച്ചു മൂടിവെച്ചു തിളപ്പിക്കുക.
വറ്റി വരുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കി ഒന്നാം പാല്‍ ചേര്‍ക്കുക.
പാകത്തിന് ഉപ്പും ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങുക.