പ്രാദേശികം

എഫ്.ഐ..ടി.യു കോട്ടയം ജില്ലാ മെയ്ദിന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: കോർപറേറ്റ്കൾക്കു വേണ്ടി നടപ്പിലാക്കിയ ലേബർ കോഡുകൾ റദ്ദുചെയ്യുക എന്ന മുദ്രാവാക്യവുമായി മെയ് 1ന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എഫ്.ഐ..ടി.യു (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്) കേട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ നടക്കും.

രാവിലെ 9 മണിക്ക് മുനിസിപ്പൽ ഓഫീസിനു സമീപത്തുനിന്ന് ആരംഭിക്കുന്ന റാലി ടൌൺ ചുറ്റി മുട്ടം ജംഗ്ഷനിൽ സമാപിക്കും. തുടർന്ന നടക്കുന്ന സമ്മേളനത്തിൽ എഫ്.ഐ.ടി.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.എച്ച്. മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, എഫ്.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ജിനമിത്ര, കാറ്ററിംഗ് ആന്റ് ഹോട്ടൽ തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. സിയാദ് തുടങ്ങിയവർ സംസാരിക്കും.