ഈരാറ്റുപേട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഈരാറ്റുപേട്ട യൂനിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ കിഡ്നി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തണൽ ചാരിറ്റബിൾ ട്രസ്‌റ്റും സൺറൈസ് ഹോസ്‌പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് നടയ്ക്കൽ ബറക്കാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ ഡിസംബർ 18 വ്യാഴാഴ്‌ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് നടക്കുന്നത്.
സൺറൈസ് ഹോസ്‌പിറ്റലിലെ വൃക്കരോഗ വിദഗ്ദ്‌ധ ഡോ. ലക്ഷ്‌മി കൃഷ്‌ണൻ (MBBS, MD നെഫ്രോളജി)യുടെ സേവനം ക്യാമ്പിൽ സൗജന്യമായി ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ യൂനറ്റ് പ്രസിഡന്റ് ആസാദ് കെ.എം., യൂനിറ്റ് സെക്രട്ടറി മുഹമ്മദ് അജീഷ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9562927813 നമ്പറിൽ ബന്ധപ്പെടാം.









