ഈരാറ്റുപേട്ട ; മൊബൈൽ RETAILERS അസോസിയേഷൻ (MRRA) ഈരാറ്റുപേട്ട യൂണിറ്റ് ആഭിമുഖ്യത്തിൽ ഓണം നടത്തപ്പെടുന്ന 'ഗിഫ്‌റ്റോണം 2K25 ' ലോഗോ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് AMA ഖാദർ നിർവഹിച്ചു,ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് ഈ ഗിഫ്‌റ്റോണം പരുപാടി നടത്തുന്നത്
, ഒന്നാം സമ്മാനം ഇലക്ട്രിക് ബൈക്കും രണ്ടാം സമ്മാനം റഫ്രിജിറേറ്റർ 7 പേർക്ക് വാഷിംഗ് മെഷീൻ 8 പേർക്ക് സ്മാർട്ട് TV തുടങ്ങി നൂറുകണക്കിന് സമ്മാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു,ഒക്ടോബർ 16 നാണ് മെഗാ നറുക്കെടുപ്പ് നടക്കുക, യോഗത്തിൽ MRRA ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് ഷെഫിൻ അധ്യക്ഷത വഹിച്ചു, വ്യാപാരി യൂത്ത് വിംഗ് ജനറൽ സെക്ടറി റയീസ്, MRRA രക്ഷാധികാരി ഹാരിസ് വെളിയത്ത്,MRRA യൂണിറ്റ് ജനറൽ സെക്ടറി അമീൻ പി എം, ഭാരവാഹികളായ നൈസ്,സെഫി, നാസിം,റിയാസ്, നൗഫൽ,അജിത്,ജിബിൻ,അനുരാജ്, ജോബിൻ തുടങ്ങിയവർ പങ്കെടുത്തു.









