ജനറൽ

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ. ഗ്രാമിന് 10,320 രൂപയും പവന് 82,560 രൂപയുമായി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള വലിയ വില.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവിലയില്‍ ചെറിയ ആശ്വാസം ലഭിച്ചെങ്കിലും വീണ്ടും വില ഉയരുന്ന പ്രവണതയാണുള്ളത്. ജ്വല്ലറിയിൽ നിന്ന് ആഭരണം വാങ്ങുമ്പോൾ പവന് 90,000 രൂപയാകും. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള വലിയ വില.സെപ്റ്റംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില പവന് 80000 രൂപ കടന്നത്. സെപ്റ്റംബര്‍ 16ന് 82,080 രൂപയാകുകയും ചെയ്തു.