ഈരാറ്റുപേട്ട .കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ജില്ലയിൽ നിന്ന് അവസരം ലഭിച്ചവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് കോട്ടയം അറവുപുഴ ഹിദായത്തിൽ ഇസ്ലാം കമ്മ്യൂണിറ്റി ഹാളിൽ ജില്ല ആർ സി എച്ച് ഓഫീസർ ഡോക്ടർ സുരേഷും, സാങ്കേതിക പരിശീലന ക്ലാസ് ഹജ്ജ് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സക്കീറും ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് ഫാക്കൽറ്റി എൻ പി ഷാജഹാൻ ക്ലാസിന് നേതൃത്വം നൽകി ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ ,മുസമ്മിൽ ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി തുടങ്ങിയവർ ആശംസകൾ നേർന്നു മണ്ണഞ്ചേരി ടൗൺ പള്ളി ഇമാം മുസ്‌ലിഹ് ബാക്കവി ഹജ്ജിന്റെ ആത്മാവ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
ട്രെയിനർമാരായ ഖമറുദ്ദീൻ തോട്ടത്തിൽ, നജീബ് കല്ലുങ്കൽ, മിസാബ് ഖാൻ, സിയാദ് ഖാലിദ്, സഫറുള്ള ഖാൻ, അൽത്താഫ് സലാം, റഫീഖ് അമ്പഴത്തിനാൽ, മാഹിൻ പാറയിൽ, നാസർ പി എ, അബൂബക്കർ വി. എം. അഡ്വക്കേറ്റ് സദറുൽ അനാം, ഫസീല, സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരായ വി റ്റി ഹബീബ്, ഷമ്മാസ് സലാം, എന്നിവർ പങ്കെടുത്തു. സൽമാൻ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നാസർ ദാറുസ്സലാം സ്വാഗതവും അജി കെ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.









