കോട്ടയം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തേക്ക് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർക്കുള്ള അവസാന ഘട്ടസാങ്കേതിക പഠന പരിശീലന ക്ലാസും യാത്രയയപ്പും കോട്ടയം കുമ്മനം ഹനഫീ ജമാ അത്ത് ഓഡിറ്റോറിയത്തിൽ പ്രൗഢമായി സംഘടിപ്പിക്കപ്പെട്ടു.
മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന പരിശീലന ക്ലാസ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഹാജി പി ഇ മുഹമ്മദ് സക്കീർ ഉദ്ഘാടനം നിർവഹിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി കോട്ടയം ജില്ല അസിസ്റ്റൻറ് ടെയിനിംഗ് ഓർഗനൈസർ കമറുദ്ദീൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ച സദസ്സിൽ അൽതാഫ് ഖിറാഅത്ത് അവതരിപ്പിച്ചു. കോട്ടയം ടൗൺ മസ്ജിദ് ഇമാം താഹാ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ മണ്ഡലം ട്രെയിനർ നജീബ് കല്ലുങ്കൽ സ്വാഗതം ആശംസിച്ചു.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉ ലമ സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ,കുമ്മനം ജമാഅത്ത് ഇമാം മുഹമ്മദ് ഷാഫി നജ്മി അൽകാശി ഫി, ജമാ അത്ത് സെക്രട്ടറി സാദിഖ് എന്നിവർ മുഖ്യാതിഥികൾ ആയിരിന്നു.ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് സ്റ്റേറ്റ് ഫാക്കൽറ്റി ഷാജഹാൻ നേതൃത്വം നൽകി. സംഗമത്തിൽ മണ്ഡലം,ഫീൽഡ് ട്രെയിനർമാർ സംസാരിച്ചു. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ഈരാറ്റുപേട്ട മണ്ഡലം ട്രെയിനിങ് ഓർഗനൈസർ വി.ടി ഹബീബ് നന്ദി അറിയിച്ചു.
സംഗമത്തിൽ ജില്ലാ ടെയിനിംഗ് ഓർഗനൈസർ ഷിഹാബ് പുതുപറമ്പിൽ മണ്ഡലം ട്രെയിനർമാരായ അജി കെ മുഹമ്മദ് , സഫറുള്ള ഖാൻ, റഫീഖ് അമ്പഴത്തിനാൽ,, മാഹിൻ പാറയിൽ, ശമ്മാസ് സലാം, , മിസ്ബാഹ് ഖാൻ, നാസർ പി എ, സദറുൽ അനാം, സിയാദ് ഖാലിദ്, അൽത്താഫ് സലാം, അബൂബക്കർ വി എം, ഫസീല കെ എം, എന്നിവരും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരും സ്റ്റേറ്റ് ഹജ്ജ്ഇൻസ്പെക്ടർമാരായ യൂനുസ് മീരാൻ, റസൽ, ഹാഷിം, എന്നിവരും പങ്കെടുത്തു.









