ഈരാറ്റുപേട്ട: എം.ഇ.എസ് കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ഹലീൽ മുഹമ്മദ് വി.എം ചുമതലയേറ്റു. എം.ഇ.എസ് കോളേജിൽ മാനേജ്മെൻ്റ് സ്റ്റഡീസ് വകുപ്പ് ഡിപ്പാർട്ട്‍മെന്റ് ഹെഡ് ആയി പ്രവർത്തിച്ച് വരുകയായിരുന്നു ഹലീൽ മുഹമ്മദ്. ചുമതലയേറ്റെടുക്കുന്ന ചടങ്ങിൽ എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച്. മജീദ് വട്ടക്കയം, വിരമിച്ച പ്രിൻസിപ്പൽ എ.എം. റഷീദ്, കോളജ് ഓഫീസ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
ഈരാറ്റുപേട്ട കടുവാമൂഴി വാഴമറ്റത്തിൽ പരേതനായ മുഹമ്മദ് ഹനീഫ (റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി) യുടെ മകനാണ് ഹലീൽ മുഹമ്മദ്. മാതാവ്: ഉമൈബാ ബീവി. സിജി കോട്ടയം ജില്ലാ സെക്രട്ടറി പി.പി.എം. നൗഷാദിന്റെ മകൾ അസ്മിൻ ഫാത്തിമയാണ് ഭാര്യ. മക്കൾ: ഐസൽ സയാൻ, ഐസിൻ സമാൻ.സഹോദങ്ങൾ: ഹാരിസ് മുഹമ്മദ്, ഹജീഷ് മുഹമ്മദ്.









