കേരളം

കല്ലേറിനെ പേടിക്കണം; ഹെൽമെറ്റ് ധരിച്ച് വണ്ടിയോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

റാന്നി: ദേശീയ പണിമുടക്ക് ദിനത്തിൽ നിരത്തിലിറങ്ങിയ കെഎസ്ആർടിസി ബസുകളെ സമരാനുകൂലികൾ തടഞ്ഞു. ചുരുക്കം ചില ജില്ലകളിൽ സർവീസ് നടത്തിയ ബസുകളെയാണ് തടഞ്ഞത്. കൊച്ചിയിലും തിരുവനന്തപുരത്തും സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് തടയുന്ന സംഭവമുണ്ടായി.

ഇതോടെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവച്ചു.ഇതിനിടയിൽ ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു വണ്ടി ഓടിച്ചത്. കല്ലേറ് ഭയന്നാണ് ഹെൽമറ്റ് ധരിച്ച് ബസ് ഓടിക്കാൻ ഡ്രൈവർ തീരുമാനിച്ചത്. എന്നാൽ, ഈ ബസ് അടൂരിൽ സമരാനുകൂലികൾ തടഞ്ഞതോടെ സർവീസ് നിർത്തേണ്ടതായി വന്നു.