ഈരാറ്റുപേട്ട : ജൂൺ അഞ്ച് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തോടാനുബന്ധിച്ച് ഹായത്തുദ്ധീൻ ഹൈ സ്കൂൾ പരസ്ഥിതി ദിനാചാരണം നടത്തി. അധ്യാപകരായ അസ്ഹർ എം പി സ്വാഗതം പറയുകയും ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ പി കെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു നേച്ചർ ക്ലബ് കൺവീനർ അനുപമ സുന്ദർ പരിസ്ഥിതി ദിന പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലി നൽകി. ഐക്യരാഷ്ട്ര സഭയുടെ മുദ്രാവാക്യമായ 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ' എന്ന സന്ദേശം പകർന്നു നൽകുന്നതായിരുന്നു ദിനാചരണം. പോസ്റ്റർ പ്രചരണം, വൃക്ഷത്തയ്യ് നടൽ, പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ, പ്രസംഗം, ഗാനം, പരിസ്ഥിതി സംരക്ഷണ സന്ദേശ സ്കിറ്റ്, ദിനചാരണ റാലി എന്നീ വിവിധ പരിപാടികളിലൂടെ പരിസ്ഥിതി ദിനാചരണം വിഭുലമായി മായി നടത്തിമല സ്കൂൾ മാനേജർ ടി എം ബഷീർ
അസിസ്റ്റന്റ് മാനേജർ ഇൻശാ സലാം കമ്മറ്റി അംഗം ഹബീബുള്ള തൈപ്പറമ്പിൽ എന്നിവർ പങ്കെടുത്തു
പ്രാദേശികം









