ഈരാറ്റുപേട്ട:നഗരസഭയിലെ 29 അംഗ കൗൺസിലേക്ക് നടന്ന തിരഞ്ഞടുപ്പിൽ യു.ഡി.എഫ് ഉജ്ജല വിജയം നേടി 16സീറ്റുമായി യു.ഡി.എ ഫ് ഭരണം നിലനിർത്തി കൊണ്ട് ചരിത്ര വിജയം നേടി16 ഡി വിഷനുകളിൽ മത്സരിച്ച മുസ്‌ലിം ലീഗ് ഒമ്പതിടത്തും ഒമ്പത് ഡിവിഷനുകളിൽ മത്സരിച്ച കോൺഗ്രസ് അ ഞ്ചിടത്തും വിജയിച്ചു. രണ്ടിടത്ത് മൽസരിച്ച വെൽഫയർ പാർട്ടി രണ്ടിടത്തും വിജയിച്ചു.2020ലെ തെരഞ്ഞടുപ്പിൽ മുസ് ലിം ലീ ഗിന് 8 ഉംകോൺഗ്രസിന് 4 സീറ്റുകളും ലഭിച്ചിരുന്നു. വെൽഫയർ പാർട്ടിയ്ക്ക് രണ്ട് സീറ്റുകളും ലഭിച്ചിരുന്നു.ഇത്തവണ എൽ.ഡി.എഫിന് 10സീറ്റ് ലഭിച്ചു.കഴിഞ്ഞ തവണ എൽ' ഡി.എഫിന് 9 സീറ്റും ഉണ്ടായിരുന്നു' ഇത്തവണ സി.പി.എം ഏഴ് സീറ്റിലും സി.പി.ഐ. 2 സീറ്റിലും കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും വിജയിച്ചു
കഴിഞ്ഞ തവണ എസ്.ഡി.പി.ഐ അഞ്ച് സീറ്റി ൽവിജയിച്ചിരുന്നു. 16 സീറ്റിൽ മൽസരിച്ച എസ്.ഡി.പി.ഐയ്ക്ക് ഇത്തവണ 3 സീറ്റിൽ മാത്രമേ ജയിക്കുവാൻ കഴിഞ്ഞുള്ളു.എൽ ഡി എഫ് സ്ഥാനാർത്ഥികളായി കേരളകോൺഗ്രസ് (എം)ടി ക്കറ്റിൽ മൽസരിച്ച മുൻ നഗരസ ഭാ ചെയർമാൻ ടി.എം റഷീദും പി. ഡി പി ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കലും തോറ്റു.
ബി.ജെ.പി ടിക്കറ്റിൽ അരുവിത്തുറ ഡിവിഷനിൽ മൽസരിച്ച പി.സി ജോർജിൻ്റെ സഹോദരൻ ചാർലി ജേക്കബ് തേറ്റു. ഇവിടെ എൽ.ഡി.എഫാണ് വിജയിച്ചത്.വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥികളും ഡിവിഷനുകളും
നടൂപ്പറമ്പ്- ബീമാനാസർ ,
കാരയ്ക്കാട് - അബ്ദുൽ ബാസിത് ,
തേവരു പാറ - അഫ്സൽ വെളളൂപ്പറമ്പിൽ ,
മുളന്താനം; അമീൻപിട്ടയിൽ
കൊല്ലം പറമ്പ്: അബ്‌സാർ, മുരിക്കോലിൽ ,
സഫാനഗർ: തസ് ലിൻ സിറാജ് ,
കുഴിവേലി - അഡ്വ.വി.പി.നാസർ
ടൗൺ വാർഡ്: അൻവർ അലിയാർ
ഈലക്കയം കെ.സുനിൽകുമാർ,
മുത്താരംകുന്ന് - അഫ്സൽ ഇജാസ്,
ആനിപ്പടി: ഫാത്തിമ അൻസർ കൊണ്ടുർമല: സിൻറാ വിൻസൻ്റ്
ബ്ലോക്ക് ഓഫീസ് വാർഡ്ഷിയാസ് മുഹമ്മദ്
വിജയിച്ച വെൽഫയർ പാർട്ടി
സ്ഥാനാർത്ഥികൾ
നടയ്ക്കൽ - സുറുമി യൂസഫ്









