പ്രാദേശികം

ഇൻറർ - സ്കൂൾ പ്രസംഗ, ക്വിസ് മത്സരങ്ങൾ സമാപിച്ചു.

പൂഞ്ഞാർ.സീതി സാഹിബ് മെമ്മോറിയൽ ഇൻ്റർ സ്കൂൾ പ്രസംഗ മത്സരവും,സ്പെക്ട്രം ഇൻറർ സ്കൂൾ ക്വിസ് മത്സരവും ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടന്നു.കഴിഞ്ഞ എട്ട് വർഷങ്ങളായി ഈ മത്സരങ്ങൾ ഗൈഡൻസിൽ നടന്ന് വരുന്നു.കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ  മത്സരങ്ങളിൽ പങ്കെടുത്തു.

സമാപന സമ്മേളത്തിൽ മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം പറഞ്ഞു.ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൾ കെ.എ ഫൗസിയ ബീവി സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.എ മാഹിൻ, കെ.പി ഷെഫീഖ്, കെ.എം അക്ബർ സ്വലാഹി, സി.എ.എം കരീം, പി.എം മുഹ്സിൻ, താജുദ്ദീൻ കുന്തീപറമ്പിൽ,കെ.എ സഹിലത്ത്,ജിഷമോൾ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൾ സി.ടി മഹേഷ് നന്ദി പറഞ്ഞു.