ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബ് ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ദിനാഘോഷം പ്രിൻസിപ്പാൾ ഷീജ സലിം ഉദ്ഘാടനം ചെയ്തു.സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ ബി.ആർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് ഷീജ എം.എസ്യോഗ ട്രെയിനറും അധ്യാപികയുമായ റിന്റ ട്രീസ ടോം വിദ്യാർഥികൾക്ക് ക്ലാസ് നൽകുകയും യോഗ അഭ്യസിപ്പിക്കുകയും ചെയ്തു.
പ്രാദേശികം









