ഈരാറ്റുപേട്ട: ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി ഐ.എസ്.എം മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച യുവ ജാഗ്രത സദസ്സ് നടയ്ക്കൽ ഹുദാ ജംഗ്ഷനിൽ നടന്നു. പി. എസ് ഹുസൈൻ്റെ അധ്യക്ഷയിൽ ചേർന്ന സമ്മേളനം നഗരസഭ ചെയർമാൻ അഡ്വ.വി.പി.നാസർ ഉദ്ഘാടനം ചെയ്തു.പി.എ.ഹാഷിം മുഖ്യ പ്രഭാഷണം നടത്തി.ഡിവിഷൻ കൗൺസിലർ സുനിൽ കുമാർ, കെ.എ ഹാരിസ് സ്വലാഹി,കെ.എ മാഹിൻ, ഹാഷിർ നദ്‌വി, കെ.പി ഷെഫീഖ്, പി.എ യാസിർ എന്നിവർ സംസാരിച്ചു.കെ.എ നിസാർ സ്വാഗതവും പി.ഇ.ഇർഷാദ് നന്ദിയും പറഞ്ഞു.









