കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നിന്നും വിറ്റ 20 കോടി ക്രിസ്മസ് പുതുവത്സര ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് ഉടമസ്ഥന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു. പോലീസിലും കോടതിയിലും പരാതി നൽകി പ്രതീക്ഷയോടെ കാത്തിരിക്കുന്നു .ബമ്പർ നറുക്കെടുപ്പ് ജനുവരി 24 നായിരുന്നു.
കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ നിന്നും വിറ്റ XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ റിട്ട. എ.എസ്.ഐ. കെ.കെ. സജിമോനാണ് ടിക്കറ്റ് തന്റേതാണെന്ന് അവകാശം ഉന്നയിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പിള്ളിയിൽ നിന്ന് ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു..









