ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്തല കേരളോത്സവം 2025 ഒക്ടോബര്‍ 18.19 (ശനി.ഞായര്‍) ദിവസങ്ങളിലായി സംഘടിപ്പിച്ചുതലപ്പലം പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ബഹുമാനപ്പെട്ട പാലാ എം.എല്‍.എ ശ്രീ.മാണി സി കാപ്പന്‍ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു..വൈസ് പ്രസിഡന്റ് ശ്രീ.കുര്യന്‍ നെല്ലുവേലില്‍ സ്വാഗതം പറഞ്ഞു.ചടങ്ങില്‍ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനന്ദ് ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അജിത് കുമാര്‍.ബി,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.മേഴ്സി മാത്യു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി.ഓമനഗോപാലന്‍,ശ്രീമതി.ശ്രീകലാ.ആര്‍ശ്രീ.ജോസഫ് ജോര്‍ജ്,ശ്രീമതി.മിനി സാവിയോ,ശ്രീ.ജെറ്റോ ജോസ്,എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ.സാജന്‍.എം,കൃതജ്ഞത അറിയിച്ചു.ജി.ഇ.ഒ ശ്രീ.ജയകൃഷ്ണന്‍ പി.കെ,കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു.സമാപന സമ്മേളനം 2025 ഒക്ടോബര്‍ 21 ചൊവ്വാഴ്ച വൈകുന്നേരം 3 പി.എം.ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബഹുമാനപ്പെട്ട പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിക്കും









