കോട്ടയം: വക്കഫ് നിയമ ഭേദഗതിക്കെതിരെ സമർപ്പിക്കപ്പെട്ട പരാതികളിൻമേൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൻറെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനും തുടർ നിയമ നടപടികളെപ്പറ്റിയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി ,മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതൃയോഗം നാളെ 30 ന് പത്തനംതിട്ടയിൽ ചേരുമെന്ന് വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട അറിയിച്ചു.
സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിനു നേതൃത്വം നൽകിയ അഡ്വ ഹാരിസ് ബീരാൻ എം. പി. യോഗത്തിൽ സംബന്ധിച്ച് ജഡ്ജ്മെൻറ് അവലോകനം ചെയ്യും.സംസ്ഥാന പ്രസിഡ്ൻ്റ് കടക്കൽ അബ്ദുൽ അസീസ് മൗലവിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ റ്റി.പി.എം. ഇബ്രാഹിംഖാൻ ചർച്ചകൾക്ക് നേതൃത്വം നൽകും.തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സി.എ.മൂസാ മൗലവി, മുഹമ്മദ് നദീർ മൗലവി എന്നിവർ പ്രസംഗിക്കും ._









