പ്രാദേശികം

കെ.എം.വൈ.എഫ് റമദാൻ കാമ്പയിന് തുടക്കമായി

ഈരാറ്റുപേട്ട: “വിശുദ്ധ റമദാൻ അതിജീവനത്തിന്റെ ആദർശ പാഠങ്ങൾ” എന്ന തലക്കെട്ടിൽ കെ.എം.വൈ.എഫ് സംഘടിപ്പിക്കുന്ന റമദാൻ കാമ്പയിന് തുടക്കമായി. തലനാട് മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹമ്മദ് നദീർ മൗലവി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുനാസർ മൗലവി പ്രാർഥന നടത്തി. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മാന്നാനി അധ്യക്ഷത വഹിച്ചു. 

കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാ സിറാജ്ജുദ്ദീൻ അബ്റാരി സ്വാഗതവും കുണ്ടുമൺ ഹുസൈൻ മന്നാനി പുതിയ പ്രവർത്തകർക്കുള്ള മെമ്പർഷിപ്പും വിതരണം ചെയ്‌തു.ഈരാറ്റുപേട്ട അഖ്സ ജുമാ മസ്ജിദ് ചീഫ് ഇമാം മൗലവി അബ്ദുല്ലാഹ് ഹസനി അൽ ഖാസിമി മുഖ്യപ്രഭാഷണവും, കെ.എം.വൈ.എഫ് സംസ്ഥാന ട്രഷറർ നാഷിദ് ബാഖവി കണ്ണനല്ലൂർ റമദാൻ സന്ദേശവും നൽകി.

കെ.എം.വൈ.എഫ് കനിവ്‌ കാരുണ്യ പദ്ധതിയുടെ റമദാൻ റിലീഫിന്റെ സംസ്ഥാന തല ഉദ്ഘാടനം ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലീമീൻ ഈരാറ്റുപേട്ട മേഖല പ്രസിഡന്റ് നൗഫൽ ബാഖവി, തലനാട് മുസ്‌ലിം ജമാഅത്ത് യൂണിറ്റുകൾക്ക് വേണ്ടി എം.എ. ഷമീറിന് നൽകി കൊണ്ട് നിർവഹിച്ചു.
ഹാഫിസ് അബ്ദുൽ റഊഫ്, മൗലവി മാഹീൻ നദ്‌വി, പി.എഫ്. അബ്ദുൽ കരീം, ബഷീർ എടവണ്ണവളപ്പിൽ, മൗലവി ഹാഷിം മന്നാനി, ശാഹുൽ ഹമീദ് മൗലവി, ജാഫർ തൊടുപുഴ, നൗഫൽ ശിഹാബ് മൈലാപ്പൂര്, നസീബ് ബദ്‍രി ഈരാറ്റുപേട്ട തുടങ്ങിയവർ സംസാരിച്ചു.

റമദാൻ റിലീഫ്, തർത്തീൽ ഖുർആൻ വിജ്ഞാന വേദി, ബദർ അനുസ്മരണങ്ങൾ, ഇഫ്താർ സംഗമങ്ങൾ, കാരുണ്യ സ്പർശം, ഈദ് കിസ്‍വ എന്നിങ്ങനെയുള്ള നൂറിലധികം പരിപാടികൾ തെക്കൻ കേരളത്തിലെ ഏഴ്‌ ജില്ലകൾ കേന്ദ്രീകരിച്ച്‌ റമദാൻ കാമ്പയിന്റെ ഭാഗമായി നടക്കും.

തിരുവനന്തപുരം ആർ.സി.സി, മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രികൾ, താലൂക്ക്‌ ആശുപത്രികൾ കേന്ദ്രീകരിച്ച്‌ കെ.എം.വൈ.എഫ് നടത്തി വന്ന് കൊണ്ടിരിക്കുന്ന ഇഫ്താർ കഞ്ഞി വിതരണവും ജില്ലാ താലൂക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും.