കോട്ടയം

കൊടിത്തോപ്പ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

മേലുകാവ് കൊടിത്തോപ്പ് കുടിവെള്ള പദ്ധതി  75 ഓളം കുടുംബങ്ങൾക്കു പന്ത്രണ്ടാം വാർഡ് മെമ്പർ ഡെൻസി ബിജുവിന്റെ ശ്രമകരമായ നേതൃത്വത്തിൽ യാഥാർത്ഥ്യമായി മേലുകാവ്  ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് നിർവഹിച്ചു ,

വാർഡ് മെമ്പർ ഡെൻസി ബിജു അധ്യക്ഷത വഹിച്ചു, സമ്മേളന  ഉദ്ഘാടനം പ്രസിഡന്റ് ജോസുകുട്ടി ജോസഫ് നിർവഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ അനുരാഗ് മുഖ്യപ്രഭാഷണം നടത്തി, കുടിവെള്ള പദ്ധതി കമ്മിറ്റി അംഗങ്ങൾ, ജെസ്സി മാത്യു,. ബിജു വി ആർ, ജോസ് നടുമാടത്ത്,  എന്നിവർ ആശംസകൾ അർപ്പിച്ചു, ജോസഫ് കള്ളുകാട്ട്, ജീമോൻ  എന്നിവർ പ്രസംഗിച്ചു