കോന്നി: പത്തനംതിട്ട കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി
ഒഡീഷ സ്വദേശിയായ ഒരാളും ബീഹാർ സ്വദേശിയായ മറ്റൊരാളുമാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് ലഭ്യമായ വിവരം. ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ് കുടുങ്ങിക്കിടക്കുന്നത്. മഹാദേവ്(51) അജയ് റായ് (38) എന്നിവരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിക്കാനായിട്ടില്ല. സ്ഥലത്തേക്ക് ക്രയിൻ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.









