പാലാ : കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി ചെയ്യുന്ന റോയൽ പെറ്റൽസ് ഹോൾസെയിൽ പൂക്കടയുടെ പുറകിലായിട്ടാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കുറിച്ചിത്താനം സ്വദേശി കൃഷ്ണവിഹാർ വീട്ടിൽ രതീഷാണ് ജീവനൊടുക്കിയത്. കെട്ടിട ഉടമയും, കുടുംബാംഗങ്ങളുമാണ് പുലർച്ചെ തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടത്.
തുടർന്നിവർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ വിവരമറിയിക്കുക ആയിരുന്നു.പാലാ പോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു









