കോട്ടയം: ഗാന്ധിനഗറിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റിട്ട.ഡോക്ടറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനു മുൻ കേർ ടേക്കർ തീ വച്ചു. കോട്ടയം മെഡിക്കൽ കോളേജ് ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ.ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം.
നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന കാർ ടേക്കറായ ചെങ്ങളം സ്വദേശിയാണ് രാവിലെ വീട്ടിലെത്തി കാറിനു തീ വച്ചതെന്നാണ് പൊലീസ് പറയുന്നത്. തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ഇവർ എത്തി തീ വച്ചപ്പോഴാണ് കാറിനു സമീപത്തു പൊള്ളലേറ്റ നിലയിൽ മുൻ കേർ ടേക്കറായ ചെങ്ങളം സ്വദേശിയെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ചെങ്ങളം സ്വദേശിയായ മുൻ കേർ ടേക്കർ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.









