കോട്ടയം

കോട്ടയം പോസ്റ്റ് ഓഫീസ് ധർണ്ണ

കോട്ടയം: ചരിത്രപ്രസിദ്ധമായ യുപിയി ലെ സംഭൽ ഷാഹി ജുമാ മസ്ജിദ് സർവ്വയുടെ പേരിൽ മുസ്ലിം യുവാക്കളെ വെടിവെച്ചു കൊന്ന യുപി സർക്കാരിന്റെയും പോലീസിന്റെയും കിരാതമായ അക്രമത്തിൽ സുപ്രീംകോടതി ഇടപെടണമെന്നന്ന് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുക ഭരണഘടന പൗരന് നൽകുന്ന

അവകാശം വകവെച്ചുകൊടുക്കുക മുസ്ലിം സമുദായത്തിനെതിരെയും അവരുടെ ആരാധനാലയങ്ങൾക്കെതിരെയും നിരന്തരമായി നടക്കുന്ന കടന്നുകയറ്റത്തെയും അക്രമത്തെയും അവസാനിപ്പിക്കാൻ കോടതിയും സർക്കാരുകളും മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും 

 വഖഫ്,മദ്റസ, സംവിധാനങ്ങളിൽകേന്ദ്രസർക്കാരിന്റെ അനാവശ്യ ഇടപെടലും യുപി പോലീസിന്റെ ക്രൂര നിലപാടിനെതിരെയും ദക്ഷിണ കേരള ലജ്ജനത്തുൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ

 കോട്ടയം ടൗണിൽ ഡിസംബർ 2ന് പോസ്റ്റ്‌ ഓഫീസ്  ധർണ നടത്തുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നതും കടക്കൽ ജുനൈദ് (ഓർഗനൈസിംഗ് സെക്രട്ടറി,കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ) മുഖ്യ പ്രഭാഷണം നടത്തുന്നതും മേഖല പ്രസിഡണ്ട് ത്വാഹാ മൗലവി ഹസനി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ഖാസിമി അഷ്റഫ് അബ്റാരി ഹനീഫ മൗലവി സ്വാലിഹ് ബദ് രി ഇബ്റാഹിം ഹസനി ഷഫീഖ് മൗലവി മന്നാനിനിഷാദ് മൗലവി ഖാസിമി സാദിഖ് മൗലവി ഖാസിമി തുടങ്ങിയവർ പങ്കെടുക്കും