കേരളം

KSEBയുടെ സുരക്ഷ മുന്നറിയിപ്പ്; പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം

KSEB സുരക്ഷാ മുന്നറിയിപ്പ്🚨🚨

മഴയും കാറ്റും ഉള്ള ദിവസങ്ങളിൽ മരക്കൊമ്പ് വീണോ മറ്റോ വൈദ്യുതികമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞ് കിടക്കാനോ സാധ്യതയുണ്ട് പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസരപ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്ത് പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയും ചെയ്യരുത്. ഇത്തരം അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽ പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കുക. ഓർക്കുക ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പർ ആണ്.