ഈരാറ്റുപേട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് മർദ്ദനം.ഇന്ന് ഉച്ചക്ക് 12:45 ഓട് കൂടി കെഎസ്ഇബി ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ ജോലി ചെയ്യുന്ന ഹബീബിന്, കുടിശ്ശിക വരുത്തിയ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതിനിടെ ക്രൂരമായ മർദ്ദനമേറ്റു. ഈരാറ്റുപേട്ട കോസ്‌വേ പാലത്തിനടുത്തുള്ള വീട്ടിൽ വൈദ്യുതി കുടിശിക വരുത്തിയ ഉപഭോക്താവിനോട് കുടിശ്ശിക അടയ്ക്കുന്നതും ആയി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ അസഭ്യ വാക്കുകൾ പറയുകയും വയറ്റിൽ ചവിട്ടുകയും തലയിലും മൂക്കിലും ശക്തമായി ഇടിക്കുകയും താഴെ വീഴ്ത്തുകയും ചെയ്തു എന്നാണ് ആരോപണം. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ലൈൻ മാനേ സഹപ്രവർത്തകർ ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയും തുടർ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
പ്രാദേശികം









