കാളകെട്ടി :കേരള സർക്കാർ പൊതു വിദ്യാഭ്യാസവകുപ്പ് ഹയർ സെക്കന്ററി വിഭാഗം ദ്വി-ദിന അധ്യാപക പരിശീലനം "കൂടെയുണ്ട് കരുത്തേകാൻ "ജില്ലാ തല ഉദ്ഘാടനം കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾ സഹാനുഭൂതിയുടെയും സർഗ്ഗാത്മകതയുടെയും വഴിയിൽ തിരിച്ചു വരണം എന്നു പറഞ്ഞു.10 - 11 തിയതികളിലാണ് പരിശീലനം.നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്റർ, രാഹുൽ ആർ,പദ്ധതി വിശദീകരണം നടത്തി.കാളകെട്ടി എ എം എച്ച് എസ് എസ് പ്രിൻസിപ്പാൾ ,ഡോ. ബിനോയ് എം ജേക്കബ് അധ്യക്ഷത വഹിച്ചു.കാളകെട്ടി എ എം എച്ച് എസ് എസ് മാനേജർ, റവ. ഫാ., ആൻറ്റണി മണിയങ്ങാട്ട്അനുഗ്രഹ പ്രഭാഷണം നടത്തി.കരിയർ ഗൈഡൻസ് & അഡോൾസന്റ് കൗൺസിലിംഗ് സെൽ,ജില്ലാ കോർഡിനേറ്റർ,ജ്യോതിഷ് കുമാർ ബി.,എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ, ബിനോ കെ തോമസ്,വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് & അഡോൾസന്റ് കൗൺസിലിംഗ് സെൽ കൺവീനർ,സോണി ജോസഫ്, എന്നിവർ പ്രസംഗിച്ചു.









