കേരളം

ത​ദ്ദേ​ശ സ്ഥാ​പ​ന സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു വ​​​രെ ന​​​ട​​​ക്കും. ഓ​​​രോ സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​യും അം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.അം​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​ണ് ചെ​​​യ​​​ർ​​​മാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. അം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞാ​​​ൽ എ​​​ത്ര​​​യും വേ​​​ഗം ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ത​​​ത് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

ഗ്രാ​​​മ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ധ​​​ന​​​കാ​​​ര്യം, വി​​​ക​​​സ​​​നം, ക്ഷേ​​​മം, ആ​​​രോ​​​ഗ്യ-​​​വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്നി​​​ങ്ങ​​​നെ നാ​​​ല് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ധ​​​ന​​​കാ​​​ര്യം വി​​​ക​​​സ​​​നം, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്, ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സം, ക്ഷേ​​​മ​​​കാ​​​ര്യം എ​​​ന്നി​​​ങ്ങ​​​നെ അ​​​ഞ്ച് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളാ​​​ണ് രൂ​​​പീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത്.

മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ ധ​​​നം, വി​​​ക​​​സ​​​നം,ക്ഷേ​​​മം, ആ​​​രോ​​​ഗ്യം, മ​​​രാ​​​മ​​​ത്ത്, വി​​​ദ്യാ​​​ഭ്യാ​​​സ-​​​ക​​​ലാ​​​കാ​​​യി​​​കം എ​​​ന്നി​​​വ​​​യ​​​ട​​​ക്കം ആ​​​റ് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ണ്ട്. കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ധ​​​നം, വി​​​ക​​​സ​​​നം, ക്ഷേ​​​മം, ആ​​​രോ​​​ഗ്യം, മ​​​രാ​​​മ​​​ത്ത്, ന​​​ഗ​​​രാ​​​സൂ​​​ത്ര​​​ണം, നി​​​കു​​​തി അ​​​പ്പീ​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​യി​​​കം എ​​​ന്നി​​​ങ്ങ​​​നെ എ​​​ട്ട് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ണ്ട്. ഗ്രാ​​​മ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി അം​​​ഗം, ചെ​​​യ​​​ർ​​​മാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ൻ അ​​​താ​​​തു സ്ഥാ​​​പ​​​ന​​​ത്തി​​​ലെ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​യും​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ലെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ ചു​​​മ​​​ത​​​ല എ​​​ഡി​​​എ​​​മ്മി​​​നാ​​​ണ്.

സ്റ്റാ​​​ന്‍റിം​​​ഗ് ക​​​മ്മി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ക. ധ​​​ന​​​കാ​​​ര്യ​​​മു​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ സ്റ്റാ ൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും ഒ​​​രു സ്ഥാ​​​നം സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും സ്ത്രീ ​​​സം​​​വ​​​ര​​​ണം നി​​​ശ്ച​​​യി​​​ച്ച് വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി. സ്ത്രീ ​​​സം​​​വ​​​ര​​​ണ സ്ഥാ​​​ന​​​ത്തേ​​​ക്കാ​​​യി​​​രി​​​ക്കും ആ​​​ദ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ക. സ്ത്രീ ​​​സം​​​വ​​​ര​​​ണ സ്ഥാ​​​നം നി​​​ക​​​ത്തി​​​യ​​​തി​​​ന് ശേ​​​ഷം മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തും.