ഈരാറ്റുപേട്ട: ചലച്ചിത്രകാരൻ ലോഹിതദാസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഷോർട്ട് ഫിലിം-തിരക്ക മത്സരത്തിൽ മൂന്നാം സ്ഥാനം നേടി ഈരാറ്റുപേട്ട സ്വദേശി.ലോഹിതദാസിന്റെ 16-ാം ഓർമദിനത്തിന് മുന്നോടിയായി നടത്തിയ മത്സരത്തിലാണ് ഈരാറ്റുപേട്ട സ്വദേശിയും കുവൈത്ത് പ്രവാസിയുമായ സി.എ. ഷാഹിദ് ചാലിപ്പറമ്പ് മൂന്നാം സ്ഥാനം നേടിയത്. വി.കെ.കെ. രമേഷ് ഒന്നാംസ്ഥാനവും ശ്രീനാഥ് ശിവ രണ്ടാംസ്ഥാന വും നേടി.
11 പേർക്ക് പ്രോത്സാഹന സർട്ടിഫിക്കറ്റ് നൽകും. ജൂൺ 28-ന് 4.30-ന് കേരള സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ നടക്കുന്ന ലോഹിതദാസ് സ്മരണയിൽ പുരസ്കാരം സമ്മാനിക്കും. ചിൽഡ്രൻ ഫിലിം ക്ലബ്ബാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.









