കോട്ടയം

മുഖം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ ഒക്ടോബർ 2 ന് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കും

കോട്ടയം,:മുഖം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ ഒക്ടോബർ 2 ന് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നു. നമ്മുടെ കാലം മറന്നുപോകുന്ന നന്മകളെ വീണ്ടെടുക്കുന്ന ദിനത്തിൽ സാംസ്‌കാരിക പ്രതിരോധത്തിന്റെ ഈ സർഗ്ഗാത്മക കൂട്ടായ്‌മകളിൽ ആയിരങ്ങൾ പങ്കെടുക്കും. സാംസ്‌കാരികമായി മനുഷ്യ ജീവിത വ്യവഹാരങ്ങളെ ഏകീകരിക്കാനും എല്ലാ വൈരുധ്യങ്ങളെയും അതിജീവിക്കാനുമുളള ഈ ശ്രമത്തിന് മഹാത്മാവിൻ്റെ സ്‌മരണ പ്രേരണയാകുന്നു. മതനിരപേക്ഷ സമൂഹത്തി ലൂടെ ജനാധിപത്യപ്രക്രിയ കൂടുതൽ അർത്ഥപൂർണ്ണമാക്കുന്ന ഈ കൂട്ടായ്‌മകളിൽ അണിചേരാൻ നാനാതുറകളിലുള്ളവർ ഒരുമിക്കുകയാണ്. ഈ ആഘോഷങ്ങൾ കലാമത്സരങ്ങളും അവതരണങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളും കൊണ്ട് സജീവമാകും. ഗാന്ധി വരയും, ചിത്രപെരും തിരശ്ശീലയുമാണ് വ്യത്യസ്ഥമായ ഒരു പരിപാടി.

വൈക്കത്ത് സി.ജെ. കുട്ടപ്പനും, സേവ്യർ പുൽപാട്ടും പങ്കെടുക്കും. തലയോലപ്പറ മ്പിൽ പ്രൊ: വി.എം. മാത്യു ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യും. കടുത്തുരിത്തിയിൽ ഡോ: ഹരികുമാർ ചങ്ങമ്പുഴ ആണ് മുഖ്യ പ്രഭാഷകൻ, അയ്‌മനം ജോൺ, ഡോ: സിനി പി. സുകുമാർ എന്നിവർ ഏറ്റുമാനൂരിലും മുരുകൻ കാട്ടാക്കട, ഗായത്രി വർഷ എന്നിവർ പാലായിലും പ്രഭാഷണം നടത്തും. അയർകുന്നത്ത് ഡോ: എ.കെ. അർച്ചനയാണ് മുഖ്യപ്രഭാഷക. പൂഞ്ഞാറിൽ ശ്രീ. റോഷൻ കെ. ജോണും വാഴൂരിൽ വി.കെ. സുരേഷ്‌ബാ ബുവും സംസാരിക്കും. പ്രൊ: പാർവ്വതിചന്ദ്രയും വൈഷ്‌ണവിയുമാണ് കോട്ടയം ശിൽപ ശാലയിലെ അതിഥികൾ. പുതുപ്പളിയിൽ പ്രൊ: എം.ജി. ചന്ദ്രശേഖരനും ഡോ: രാജേഷ കെ പുതുമനയും പങ്കെടുക്കും. ഡോ: അജു കെ നാരായണനാണ് ചങ്ങനാശ്ശേരിയിലെ മുഖ്യപ്രഭാഷകൻ.