ഈരാറ്റുപേട്ട: പി.ഡി.പിയുടെ വിദ്യാർഥി സംഘടനയുടെ മുൻ നേതാവായിരുന്ന മാഹിൻ തേവരുപാറയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കോട്ടയം ജില്ലാ കമ്മറ്റി പാർട്ടി ചെയർമാനോടും സംസ്ഥാന നേതൃതത്തിനോടും ആവശ്യപ്പെട്ടതായി ജില്ലാ പ്രസിഡന്റ് നിഷാദ് നടക്കൽ.
കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും മറ്റും നിരന്തരം പാർട്ടിയെയും പാർട്ടി ജില്ലാ, മണ്ഡലം നേതാക്കളെയും ആക്ഷേപിക്കുകയും രാഷ്ട്രീയ പ്രതിയോഗികളുടെ മുൻപിൽ നേതാക്കളെയും പ്രവർത്തകരെയും സംശയനിഴലിൽ നിർത്തുകയും ചെയ്യുന്ന നടപടിയാണ് മാഹിൻ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നിഷാദ് നടക്കൽ പറഞ്ഞു.









